Skip to main content
സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് കണ്ണൂർ  ജിമ്മി ജോർജ് ഹാൾ അങ്കണത്തിൽ  യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന കേരളോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു

 

സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. കണ്ണൂർ ജിമ്മി ജോർജ് ഹാളിലെ ഓഫീസ് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കേരളോത്സവത്തിന്റെ കലാമേള ഡിസംബര്‍ 18 മുതല്‍ 21 വരെയാണ് കണ്ണൂര്‍ നഗരത്തിലെ ആറ് വേദികളിൽ നടക്കുക. 18ന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 59 ഇനങ്ങളിലായി 3000 ത്തിലേറെ പേര്‍ പങ്കെടുക്കും. ഡിസംബര്‍ 27 മുതല്‍ 30 വരെ കൊല്ലത്താണ് കായിക മത്സരങ്ങൾ നടക്കുക.

ചടങ്ങിൽ യുവജന ക്ഷേമ ബോർഡ് അംഗം വി കെ സനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,  സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, അംഗങ്ങളായ എൻ പി ശ്രീധരൻ, മുഹമ്മദ് അഫ്സൽ, സിനിമ താരം സന്തോഷ് കീഴാറ്റൂർ,

ജില്ലാ യൂത്ത് പ്രോഗ്രാം കോ ഓർഡിനേറ്റർ സരിൻ ശശി, യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവർ പങ്കെടുത്തു

date