Skip to main content

സൗജന്യ റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു 

 

അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം, കാക്കനാടുള്ള വി.എഫ്.പി.സി.കെ ആസ്ഥാനത്ത് സംരംഭകത്വവും സ്വയം തൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ സൗജന്യ റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി നടത്തുന്നു. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ ഭാരതസര്‍ക്കാരിന്റെ കൃഷി, കര്‍ഷകക്ഷേമ, സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നോ കൃഷിശാസ്ത്രത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. പരിസ്ഥിതി ശാസ്ത്രം, ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍/യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ എന്നിവയുടെ അംഗീകാരമുള്ള ബിരുദം. കൃഷി ശാസ്ത്രത്തിലോ അനുബന്ധ വിഷയത്തിലോ ഡിപ്ലോമ അല്ലെങ്കില്‍ പി.ജി ഡിപ്ലോമ. പഠനവിഷയത്തില്‍ 60%ത്തിലധികം കൃഷി ശാസ്ത്രമായിട്ടുള്ളതും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളതുമായ ബിരുദം. പ്ലസ്ടു തലത്തില്‍ 55%ത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള കൃഷിശാസ്ത്ര കോഴ്‌സ്.

കോഴ്‌സ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് acabcmisgov.in എന്ന വെബ്‌സൈറ്റോ, വി.എഫ്.പി.സി.കെ ഓഫീസോ സന്ദര്‍ശിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി acabcmisgov.in/ApplicantReg.aspx സമര്‍പ്പിച്ചതിനുശേഷം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം, മൈത്രി ഭവന്‍, കാക്കനാട് 682037 എന്ന വിലാസത്തില്‍ ഈ മാസം 15നകം അയച്ചുതരണം.

date