Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്  അപേക്ഷ

 

കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി (1991) പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തേയ്ക്കുള്ള 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷ ഡിസംബര്‍ 31ന് മുന്‍പ് ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറം ജില്ലാ ഓഫീസുകളിലും www.kmtwwfb.org വെബ്‌സൈറ്റിലും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487-2446545

date