Skip to main content

ബേപ്പൂർ നിയോജക മണ്ഡലത്തിൽ 4 തീരദേശ റോഡുകളുടെ നവീകരണത്തിന് 2.4 കോടിയുടെ ഭരണാനുമതി

ബേപ്പൂർ മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിനായി 2.4 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി പൊതു മരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഫിഷറീസ് വകുപ്പ് തുക അനുവദിച്ചത്.

 

ഫറോക്ക് മുൻസിപ്പാലിറ്റിയിലെ പുറ്റെക്കാട് -കലം കൊള്ളി പടന്ന റോഡിനായി 42.41 ലക്ഷം രൂപയും പാണ്ടിപ്പാടം - ചീർപ്പിങ്ങൽ - പാലക്കൽ റോഡിനായി 89 ലക്ഷം രൂപയും ചാലിയം - കോട്ടക്കണ്ടി - തീരദേശ റോഡ് - കടലുണ്ടി റോഡിനായി 46.8 ലക്ഷം രൂപയും പുഞ്ചപ്പാടം - കുരുവിളപ്പാടം റോഡിനായി 62.3 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനാണ് നിർമ്മാണ ചുമതല. നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുവാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

date