Skip to main content

ബിഎം ബിസി നിലവാരത്തിൽ പുതുക്കാട്- മണ്ണംപേട്ട റോഡ്: നിർമ്മാണോദ്ഘാടനം ഇന്ന് (ശനിയാഴ്ച)

 

തിരക്കേറിയ പുതുക്കാട്- മണ്ണംപേട്ട റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിൽ ടാറിംഗ് നടത്തി നവീകരിക്കുന്നു. 2021-22  ബജറ്റിൽ അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. 
റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. 

പുതുക്കാട് ദേശീയപാതയിൽ നിന്നും കാഞ്ഞൂർ വഴി ചുങ്കം വരെ 2.30 കിലോമീറ്റർ ദൂരത്തിലാണ് നവീകരണം. അപകടകരമായ വളവുകൾ നേരെയാക്കുന്നതിനും റോഡ് വീതി കൂട്ടുന്നതിൻറെയും ഭാഗമായി  പ്രദേശവാസികൾ ഭൂമി വിട്ടുനൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. 2026- ഓടെ കേരളത്തിലെ 50 ശതമാനം റോഡുകളും ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നവീകരണം.

യോഗത്തിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി എസ് പ്രിൻസ്, സരിത രാജേഷ്, ബ്ലോക്ക്- പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ
എന്നിവർ പങ്കെടുക്കും.

date