Skip to main content

ദേശീയ ഉപഭോക്തൃ അവകാശ വാരാചരണം: സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മന്ത്രി ജി.ആര്‍ അനില്‍ നിർവഹിക്കും

 

ദേശീയ ഉപഭോക്തൃ അവകാശ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച(ഡിസംബർ 16 ) രാവിലെ 10.30ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വ്വഹിക്കും. എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡൻ എം.പി, പ്രൊഫ.എം.കെ.സാനു എന്നിവര്‍ മുഖ്യാതിഥികളാകും. ടി.ജെ.വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. 

സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ പ്രസിഡൻറ് ജസ്റ്റിസ് കെ.സുരേന്ദ്രമോഹൻ,  ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് സെക്രട്ടറി പി.എം.അലി അസ്ഗര്‍ പാഷ, സപ്ലൈക്കോ മാനേജിങ് ഡയറക്ടര്‍ ഡോ.സഞ്ജീവ് പട്ജോഷി, പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണര്‍ ഡി.സജിത്ത് ബാബു,  കൊച്ചി കോര്‍പ്പറേഷൻ കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ പ്രസിഡൻറ് ഡി.ബി ബിനു, അഡ്വ.ഹരീഷ് വാസുദേവൻ, ലീഗല്‍ മെട്രോളജി ജോ.കണ്‍ട്രോളര്‍ ജെ.സി.ജീസണ്‍ തുടങ്ങിയവര്‍ സംസാരിക്കും.

ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 16 മുതല്‍ 24 വരെ വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, പ്രദര്‍‍ശനങ്ങള്‍, ബുക്ക്ലെറ്റ് പ്രകാശനം, സെല്‍ഫി മത്സരം, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. ഉപഭോക്താക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഡിസംബര്‍ 24 ന്  രാജ്യത്ത് ഉപഭോക്തൃ സംരക്ഷണ ദിനമാചരിക്കുന്നത്.

date