Skip to main content

അറിയിപ്പുകള്‍

താല്‍ക്കാലിക ഒഴിവ് 

 

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഓഡിയോ വിഷ്വല്‍ എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍ കം ഇലക്ട്രീഷ്യന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. (നിയമാനുസൃത ഇളവ് ലഭിക്കും). യോഗ്യത: എസ്എസ്എല്‍സി, എന്‍ടിസി ഇലക്ട്രീഷ്യന്‍/ ഇക്യൂവാലന്റ്, കമ്പ്യൂട്ടര്‍ പ്രൊജക്ടര്‍ ഓപ്പറേറ്റ് ചെയ്ത അഞ്ചു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ക്ലാസ് റുമിലോ കമ്പ്യൂട്ടര്‍ ലാബിലോ ശ്രാവ്യ/ ദൃശ്യ ഉപകരണം ചെയ്ത അഞ്ചു വര്‍ഷത്തെ പരിചയം. ദിവസവേതനം 730/ രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 31 നുള്ളില്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

 

 

 

കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍ /പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് കോഴ്‌സ് നടത്തുന്നത്. വിശദാംശങ്ങള്‍ക്കായി www.srccc.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. 

 

 

ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു 

 

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു. 30 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ള സ്ത്രീകള്‍ അവരുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി അപേക്ഷകള്‍ ഡിസംബര്‍ 22 ന് പത്ത് മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് : 04962536125, 940047725 

 

 

 

 

പശു വളര്‍ത്തലില്‍ പരിശീലനം

 

കണ്ണൂര്‍ മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഡിസംബര്‍ 19,20 തീയ്യതികളില്‍ പശു വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ 18 ന് മുന്‍പായി 04972-763473 എന്ന നമ്പറില്‍ വിളിക്കുകയോ 9446471454 എന്ന മൊബൈല്‍ നമ്പറിലേക്ക് പേരും സ്ഥലവും വാട്ട്‌സ് ആപ്പ് സന്ദേശമായി അയക്കുകയോ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04972-763473

 

 

 

 

date