Skip to main content

കർഷകർക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള ആഗ്രോ മിഷിനെറി കോർപ്പറേഷൻ (കെ എ എം സി ഒ) ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 19 ന് കൊടിയത്തൂർ പഞ്ചായത്തിൽ നടക്കുന്ന ക്യാമ്പിൽ 40 മുതൽ 80 ശതമാനം വരെ സബ്സിഡി ലഭിക്കുന്നതിന് എസ്.എം.എ.എം സൗജന്യ ഓൺലൈൻ രജിസ്ട്രേഷനും യന്ത്രങ്ങളുടെ പ്രദർശനവും നടക്കും.

 

രാവിലെ 10:30 മുതൽ 2 മണിവരെയാണ് ക്യാമ്പ്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവ്വഹിക്കും. കൃഷി ഓഫീസർ കെ.ടി ഫെബിത അധ്യക്ഷത വഹിക്കും. 

 

സബ്സിഡി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് ആധാർ കാർഡ്, മൊബൈൽ നമ്പർ, ബാങ്ക് പാസ്ബുക്ക്, പാൻകാർഡ്/വോട്ടർ ഐ ഡി/ലൈസൻസ്, ഫോട്ടോ, ഭൂമിയുടെ നികുതി ശീട്ട്, ജാതി സർട്ടിഫിക്കറ്റ് (എസ് സി/എസ് ടി വിഭാഗകാർക്ക് ) എന്നീ രേഖകൾ കരുതണം. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് 7907737110 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

 

 

 

 

 

date