Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍: പരാതികളും അവകാശവാദങ്ങളും ഈ മാസം 25 ന് മുന്‍പ് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം

വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്ന തീയതി ഡിസംബർ 18 വരെ നീട്ടിയിട്ടുള്ളതിനാൽ അതുവരെ ലഭ്യമാകുന്ന എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും ഡിസംബര്‍ 25 ന് മുന്‍പ് പരിഹരിക്കണമെന്ന് ജില്ലയിലെ ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ. ബിജു.  ഇലക്ഷനോടനുബന്ധിച്ചുള്ള രണ്ടാമത്തെ സന്ദര്‍ശനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക്  അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്.

ജനുവരി 5 ന് മുന്‍പായി ഇലക്ടറൽ റോൾ പ്രസിദ്ധീകരിക്കുന്നതിനായി ജനുവരി നാലിന് മുൻപ് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കളക്ടറേറ്റിലെ കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം, ഇലക്ഷൻ ഡെപ്യുട്ടി കളക്ടർ , ഇ.ആര്‍.ഒ, തഹസില്‍ദാര്‍മാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date