Skip to main content

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് ഇന്ന് നടക്കും

സംസ്ഥാന സര്‍ക്കാരിന്റെ 'ലഹരിവിമുക്ത കേരളം' പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് കോളജും നശാമുക്ത് ഭാരത് അഭിയാനും സംയുക്തമായി ഇന്ന് (ഡിസംബര്‍ 15) ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു ഉദ്ഘാടനം ചെയ്യും. ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.കരീം മാസ്റ്റര്‍ അധ്യക്ഷനാവും. നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഹരികുമാര്‍ ക്ലാസെടുക്കും. ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഉഷാദേവി, കോളജ് സെക്രട്ടറി ജോബ് തോമസ്, കോളജ് മെഗാ അലൂംനി സംഘാടക സമിതി അംഗം സുനില്‍ കുമാര്‍ കാരക്കുത്ത്, ഹനീഫ നെല്ലിക്കുത്ത് തുടങ്ങിയവര്‍ സംസാരിക്കും. ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് കോളജിന്റെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മെഗാ അലൂംനിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്. ലഹരിവിപത്തിനെ ചെറുക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളെയും കണ്ണിച്ചേര്‍ക്കുന്ന വിപുലമായ പ്രചാരണപരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

date