Skip to main content

തൊഴിലാളികളുടെ അംഗത്വ പുതുക്കല്‍

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ അംഗത്വ പുതുക്കല്‍ 2023 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ നടക്കും. അപേക്ഷയോടൊപ്പം ഐഡിബുക്ക്, അവസാനം പണമടച്ച രസീത് എന്നിവ എത്തിക്കണം. മുന്‍ വര്‍ഷം പുതുക്കല്‍ നടത്താത്ത അംഗതൊഴിലാളികള്‍ ക്ഷേമനിധി പാസ്ബുക്ക് എത്തിക്കണം. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഇതുവരെ ഹാജരാക്കത്തവര്‍ വിവരങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date