Skip to main content

മസ്റ്ററിംഗ് പൂർത്തിയാക്കാം 

 

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ 2019 ഡിസംബർ 21 വരെയുള്ള ഗുണഭോക്താക്കൾക്കായി നടത്തിയിരുന്ന മസ്റ്ററിംഗ് ഇനിയും പൂർത്തിയാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടിട്ടുള്ള സാമൂഹ്യ/ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ മസ്റ്റർ ചെയ്യുന്നതിനായും മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനായും എല്ലാ മാസവും 1 മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്.  2019 ഡിസംബർ വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർ എത്രയും പെട്ടെന്ന് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date