Skip to main content

സ്കോളർഷിപ്പ്: തീയതി നീട്ടി

പിന്നാക്ക വിഭാഗത്തിൽ (OBC) ഉൾപ്പെട്ടതും, മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതും മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് സംസ്ഥാനത്തെ ഗവൺമെന്റ്/ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നതുമായ വിദ്യാർഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. കൊല്ലം0474 2914417, എറണാകുളം: 0484 2983130, പാലക്കാട്: 0491 2505663, കോഴിക്കോട്: 0495 2377786.

പി.എൻ.എക്സ്. 6132/2022

date