Skip to main content

മത്സരപരീക്ഷാ പരിശീലന ധനസഹായം

സംസ്ഥാനത്ത് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്സിവിൽ സർവ്വീസ്ബാങ്കിംഗ് സർവ്വീസ്യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരിക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത സേവനപാരമ്പര്യവുംമുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുളളതുമായ പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി  ജനുവരി 10. വിശദ വിവരങ്ങൾക്ക്: www.bcdd.kerala.gov.in.

പി.എൻ.എക്സ്. 6134/2022

date