Skip to main content
രാമമംഗലം ഗ്രാമ പഞ്ചായത്തിലെ നെൽ വയലുകളിൽ ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന വള പ്രയോഗത്തിന്റെ ഉദ്ഘാടനം കടവ് പാടശേഖരത്തിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

രാമമംഗലം പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള വള പ്രയോഗം ആരംഭിച്ചു

 

രാമമംഗലം ഗ്രാമ പഞ്ചായത്തിലെ നെൽ വയലുകളിൽ ഡ്രോൺ ഉപയോഗിച്ച് വള പ്രയോഗം നടത്തുന്ന പദ്ധതിക്ക് തുടക്കമായി. കടവ് പാടശേഖരത്തിൽ നടന്ന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക യന്ത്രവൽക്കരണം കൃഷി ലാഭകരമാക്കുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

രാമമംഗലം കൃഷിഭവന്റെ നേതൃത്വത്തിൽ സൂക്ഷ്മ മൂലക മിശ്രിതമായ സമ്പൂർണ്ണയാണ്  പാടശേഖരങ്ങളിൽ തളിച്ചത്. ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ് അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതൽ തരിശുഭൂമി കൃഷി ചെയ്ത കർഷകരെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനൽ  ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജിൻസൺ വി. പോൾ പ്രദർശന തോട്ടത്തിനുള്ള നാനോ യൂറിയ വിതരണം നടത്തി.

ജില്ലാ കൃഷി ഓഫീസർ രാജി ജോസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിജോ ഏലിയാസ്, അഞ്ജന ജിജോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്മിത എൽദോസ്, കുഞ്ഞുമോൾ യേശുദാസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ അനിത ജയിംസ്, സെറീൻ ഫിലിപ്പ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ. സുരേഷ് കുമാർ, അസി. ഡയറക്ടർ പി.ജി. ബീന,  ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date