Skip to main content

സാംസ്‌കാരിക സമ്മേളനം നടത്തി

 

കോട്ടയം:   ജയില്‍ ദിനാഘോഷത്തോടനുബന്ധിച്ചുള്ള   സാംസ്‌കാരിക സമ്മേളനം ജില്ലാ ജയിലില്‍  സഹകരണ, രജിസ്ട്രേഷന്‍, സാംസ്‌കാരിക വകുപ്പ്  മന്ത്രി വി. എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ മുഖ്യാതിഥിയായി.   മധ്യമേഖലാ ഡി.ഐ.ജി ഓഫ് പ്രിസണ്‍സ്  പി. അജയകുമാര്‍ ജയില്‍ക്ഷേമ ദിന സന്ദേശവും നല്‍കി.  സിനിമാ-സീരിയല്‍ ബാലതാരം കുമാരി മീനാക്ഷി വിശിഷ്ടാതിഥിയായി. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍  ജി. പദ്മകുമാര്‍, ജയില്‍ സൂപ്രണ്ട്  വി ആര്‍ ശരത്ത്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി.മനോജ്,  കെജെഎസ്ഒഎ തൃശൂര്‍ മധ്യ മേഖലാ കമ്മറ്റി പ്രസിഡന്റ് കെ. സുരേഷ് കുമാര്‍, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ടി.ശ്യാമള കുമാരി എന്നിവര്‍ സംസാരിച്ചു.

ഫോട്ടോക്യാപ്ഷന്‍: ജയില്‍ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഉദ്്ഘാടനം ചെയ്യുന്നു. 

(കെ.ഐ.ഒ.പി.ആര്‍. 3089/2022)

date