Skip to main content

ജല്‍ ജീവന്‍ മിഷന്‍ വോളന്റിയര്‍ നിയമനം

ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളാ ജല അതോറിറ്റി, പ്രോജക്ട് ഡിവിഷന്‍, അടൂര്‍ ഓഫീസിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍  വോളന്റിയര്‍മാരെ നിയമിക്കുന്നു. സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയോ/ ഐടിഐ സിവില്‍ കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. ജലവിതരണ രംഗത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

 

യോഗ്യരായവര്‍ ഡിസംബര്‍ 19 ന് രാവിലെ 11  മുതല്‍ വൈകിട്ട് മൂന്നുവരെ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകള്‍, തിരിച്ചറിയല്‍ രേഖ സഹിതം, കേരളാ വാട്ടര്‍ അതോറിറ്റിയുടെ അടൂര്‍ പ്രോജക്ട് ഡിവിഷന്‍, എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസില്‍ ഹാജരാകണം. നിയമനം ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തികള്‍ക്കുവേണ്ടിയുള്ളതും താല്‍ക്കാലികവുമാണ്.

date