Skip to main content

സൗജന്യ ധാതുലവണം വിതരണം ചെയ്തു

അഴീക്കോട് പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്കുള്ള സൗജന്യ ധാതുലവണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് നിര്‍വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു . ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കേരള ഫീഡ്സില്‍ ഉല്‍പാദിപ്പിച്ച എട്ട് കിലോഗ്രാം കേരമിനാണ് 52 കര്‍ഷകര്‍ക്ക് നല്‍കിയത്. പശുക്കളുടെ പ്രത്യുല്‍പാദനം ത്വരിതപ്പെടുത്താനും പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ഡോ. വി പ്രശാന്ത്, പി കെ ഗിരിജ എന്നിവര്‍ സംസാരിച്ചു.

 

date