Skip to main content

കൊണ്ടോട്ടി നഗരസഭ ലൈഫ് - പി.എം എ വൈ ഗുണഭോക്തൃ സംഗമം എംഎൽഎ ഉദ്ഘാടനം ചെയ്യും

 

 

കൊണ്ടോട്ടി നഗരസഭ ലൈഫ് - പി.എം എ വൈ ഗുണഭോതൃ സംഗമം ഇന്ന് (ഡിസംബർ23) വൈകീട്ട് മൂന്നിന് നഗരസഭ ഓഫീസ് പരിസരത്ത് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ടി.വി. ഇ ബ്രാഹീം എം.എൽ.എ നിർവഹിക്കും. നഗരസഭയിലെ 506 കുടുംബങ്ങൾക്ക് സ്വന്തമായി ഭവനം എന്ന സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.

'ഒപ്പം' കാമ്പയിന്റെ നഗരസഭാതല ഉദ് ഘാടനം മലപ്പുറം ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ നിർവഹിക്കും.നഗരസഭ ചെയർ പേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി ചടങ്ങിൽ അധ്യക്ഷയാവും. 

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ആർ.വിജിത്ത് മുഖ്യാതിഥിയാ വും ജനുവരി 15 നകം ഗുണഭോക്താക്കൾക്ക് നഗരസഭയുമായി കരാറിൽ ഏർപ്പെട്ട് ഭവന നിർമാണത്തിനുള്ള ആദ്യഗഡു നൽകും. പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ട യോഗത്തിൽ നഗരസഭാ ചെയർപേഴ് സൺ സി.ടി.ഫാത്തിമത്ത് സുഹറാബി, അഷ്റഫ് മടാൻ, എ മു ഹിയുദ്ദീൻ അലി, സി.അനീസ്, അസീന ബീഗം പങ്കെടുത്തു.

date