Skip to main content
ഫോട്ടോ: തൊഴില്‍സഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പൊതുസഭാ ഹാളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശികുമാര്‍ നിര്‍വഹിക്കുന്നു.

അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തൊഴില്‍സഭ സംഘടിപ്പിച്ചു

 

 

തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട് തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി  സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍, സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവര്‍, സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നൈപുണ്യ വികസനം ആവശ്യമുള്ളവര്‍ എന്നിവരുടെ കൂടിച്ചേരലാണ് തൊഴില്‍ സഭകള്‍. അമ്പലപ്പാറ കടമ്പൂര്‍ കണ്ണമംഗലം വാര്‍ഡുകളിലെ തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളിലായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചയും സംഘടിപ്പിച്ചു. 138 തൊഴില്‍ അന്വേഷകര്‍ പങ്കെടുത്തു. ഇന്ന് (ഡിസംബര്‍ 23) ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളിലെയും 25 ന് 15, 16, വാര്‍ഡുകള്‍ 26 ന് 13, 14 വാര്‍ഡുകള്‍, 27 ന് 17, 18 വാര്‍ഡുകള്‍, 28 ന് 19, 20 വാര്‍ഡുകള്‍, 29 ന് ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍, ജനുവരി മൂന്നിന് 10, 11, 12 വാര്‍ഡുകളിലെ തൊഴില്‍സഭകള്‍ നടക്കും. ഗ്രാമപഞ്ചായത്ത് പൊതുസഭ ഹാളിലും ചുനങ്ങാട് എ.വി.എം ഹൈസ്‌കൂള്‍ ഹാളിലുമായാണ് തൊഴില്‍സഭകള്‍ നടക്കുന്നത്. തൊഴില്‍ അന്വേഷകരെയും സംരംഭകരെയും പങ്കെടുപ്പിച്ച് ചര്‍ച്ചകളിലൂടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തി സഹായങ്ങള്‍  ലഭ്യമാക്കുന്നതിനുള്ള വേദികളാണ് തൊഴില്‍സഭകള്‍. പ്രാദേശിക സാമ്പത്തിക വികസനം, സ്ത്രീശാക്തീകരണം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം എന്നിവ തൊഴില്‍സഭയിലൂടെ ലക്ഷ്യമിടുന്നു.
തൊഴില്‍സഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പൊതുസഭാ ഹാളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശികുമാര്‍ നിര്‍വഹിച്ചു. കടമ്പൂര്‍ വാര്‍ഡ് അംഗം എ. വിജിത അധ്യക്ഷയായി. കില റിസോഴ്‌സ് പേഴ്‌സണ്‍ സി.ആര്‍ മണികണ്ഠന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. മുഹമ്മദ് കാസിം, കണ്ണമംഗലം വാര്‍ഡ് അംഗം വി. ധന്യ എന്നിവര്‍ പങ്കെടുത്തു.
 

date