Skip to main content

സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഫാക്കല്‍റ്റി നിയമനം

പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ജനുവരി 4 നും കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 10.30 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ വെച്ച് വെച്ച് നടക്കും. വിശദ വിവരങ്ങളും മറ്റ് അറിയിപ്പുകളും മലപ്പുറം വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍: 8848789896

date