Skip to main content

നെല്ലിന്റെ വില കർഷകർക്ക് തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

സംസ്ഥാനത്തെ നെൽകർഷകരിൽ നിന്ന് നടപ്പ് സീസണിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ  വില നൽകാൻ 278.93 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടുകളിൽ തുക ലഭ്യമാകും. നടപ്പ് സീസണിൽ 66656 കർഷകരിൽ നിന്ന് 1.92 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 495.52 കോടി രൂപ കർഷകർക്ക് നൽകേണ്ടതുണ്ട്. ഇതിൽ 23591 കർഷകർക്ക് 184.72 കോടി രൂപ നേരത്തെ നൽകിയിരുന്നു. ബാക്കിയുള്ള 42965 കർഷകർക്ക് 310.80 കോടി രൂപ കൊടുത്തു തീർക്കാനുണ്ട്. ഇതിൽ 278.93 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം സംസ്ഥാനത്തിന് 400 കോടി രൂപയോളം നൽകാനുണ്ടായിരുന്നു എന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്സ്. 6315/2022

date