Skip to main content

ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം

 നാറ്റ്പാകിന്റെ ആഭിമുഖ്യത്തിൽ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവർമാക്കുള്ള ത്രിദിന പരിശീലനം ഡിസംബർ 28 മുതൽ 30 വരെ നടക്കും. നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ സ്ഫോടകവസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവയിൽ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനമാണു നൽകുന്നത്. 2000 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക്: 0471-2779200, 9074882080.

പി.എൻ.എക്സ്. 6320/2022

date