Skip to main content

പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു

പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ ആനവായ് ഊരിലെ പ്രാക്തനഗോത്രവർഗത്തിൽപ്പെട്ട മുത്തുവിന് വനം വകുപ്പ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിൽ അയോഗ്യത കൽപ്പിച്ച് ജോലി നിഷേധിച്ചു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻകേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സെക്രട്ടറി എന്നിവരോട് ഓരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുവാൻ കമ്മീഷൻ നിർദ്ദേശിച്ചു.

        പി.എൻ.എക്സ്. 6327/2022

date