Skip to main content

അനിമേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിലെ തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട് (3 മാസം) എന്നിവയാണ് കോഴ്സുകൾ.

എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2325154, 8590605260.

പി.എൻ.എക്സ്. 6356/2022

date