Skip to main content

ഗവർണറുടെ നവവത്സരാശംസ

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവവത്സരാശംസകൾ നേർന്നു.

ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതുവർഷം ആശംസിക്കുന്നതായി ഗവർണർ അറിയിച്ചു.

കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവർത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവർക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാൻ സാധിക്കുന്ന വർഷമാവട്ടെ 2023 എന്ന് ആശംസിക്കുന്നതായി ഗവർണർ സന്ദേശത്തിൽ അറിയിച്ചു.

പി.എൻ.എക്സ്. 6395/2022

date