Skip to main content

യുവജന കമ്മീഷൻ നാഷണൽ യൂത്ത് സെമിനാറിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി അവസാന വാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 10 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ നൽകണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക് ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ ksycyouthseminar@gmail.com ലേക്കോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻവികാസ് ഭവൻപി.എം. ജിതിരുവനന്തപുരം-33), നേരിട്ടോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്ഫോൺ, 8086987262, 0471-2308630.

പി.എൻ.എക്സ്. 6401/2022

date