Skip to main content

കോളേജ്/കോഴ്സ് ഓപ്ഷൻ നാല് വരെ സമർപ്പിക്കാം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2022-23 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസിഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിൽ അപേക്ഷിച്ച് WWW.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വെബ്‌സൈറ്റിൽക്കൂടി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ നാല് വരെ സമർപ്പിക്കാം. പുതിയ കോളേജുകൾ വരുന്ന മുറയ്ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകും.  ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. അപേക്ഷകർ ഓൺലൈനായി സമർപ്പിക്കുന്ന ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്‌മെന്റ് ജനുവരി 5 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

പി.എൻ.എക്സ്. 6411/2022

date