Skip to main content

ആർ.പി. മെമ്മോറിയൽ ആർട്ട്‌സ് ആന്റ് സയൻസ് കോളേജ് പുനർനാമകരണം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

 നെയ്യാർഡാമിൽ കിക്മ ക്യാംപസിൽ പ്രവർത്തിക്കുന്ന കിക്മ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ പുനർനാമകരണ ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി 7 ശനിയാഴ്ച വൈകിട്ട് 5 ന് കോളേജ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ സഹകാരിയും സാമാജികനുമായ ആർ പരമേശ്വരപിള്ളയുടെ സ്മരണക്കായി കലാലയത്തെ ആർ പി മേമ്മോറിയൽ ആർട്‌സ് ആന്റ് സയൻസ് കോളേജ് ആയി പുനർനാമകരണം ചെയ്യും. പരമേശ്വരപിള്ളയുടെ ഛായചിത്രവും ചടങ്ങിൽ അനാഛാദനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻഐ.ബി.സതീഷ്ജി.സ്റ്റീഫൻതിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർആനാവൂർ നാഗപ്പൻസഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ..എസ്സഹകരണ സംഘം രജിസ്ട്രാർ അലക്‌സ് വർഗീസ് ഐ..എസ്അഡീഷണൽ രജിസ്ട്രാർ - സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ  തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 05/2023

 

date