Skip to main content

ശുചിത്വ സന്ദേശവുമായി ശുചിത്വമിഷൻ യാത്ര

അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം മാലിന്യ മുക്തമാക്കുക എന്ന സന്ദേശവുമായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഗ്രീൻ ബ്രിഗേഡുകൾ ശുചിത്വ സന്ദേശയാത്ര നടത്തി. സെൻ്റ് മൈക്കിൾസ് എച്ച്.എസ്.എസ്സിൽ നിന്നാരംഭിച്ച സന്ദേശ യാത്ര വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലെത്തിയ റാലിയെ അഭിസംബോധന ചെയ്ത് കവി പി.കെ ഗോപി സംസാരിച്ചു. ഗ്രീൻ പ്രോട്ടോക്കാൾ കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. 

 

സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ കെ.കെ മേഴ്സി, കമ്മിറ്റി ഭാരവാഹികളായ എം രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ.എം രാജൻ, കെ.കെ ശ്രീജേഷ് കുമാർ, കൃപ വാര്യർ, പി പ്രിയ, നിരജ്ഞൻ, ഡോ.ജോഷി ആൻ്റണി, ഡോ.ആബിദ പുതുശ്ശേരി, ടോമി ജോർജ്ജ്, പ്രമോദ് കുമാർ, പി അഖിലേഷ്, ഫാത്തിമഹന്ന ഹഗർ, കെ സിജു,

ഡോ.ജോഷി ആൻ്റണി എന്നിവർ സംബന്ധിച്ചു.

 

നൂറുക്കണക്കിന് വളൻ്റിയർമാർ അണിനിരന്ന ജാഥയിൽ ശുചിത്വമിഷൻ ഭാരവാഹികളും പങ്കെടുത്തു. കലോത്സവത്തിൻ്റെ 24 വേദികളിലും പരിശീലനം ലഭിച്ച വളൻ്റിയർമാർ മുഴുവൻ ദിവസങ്ങളിലും സേവന നിരതരായി രംഗത്തുണ്ടാകുമെന്ന് ഗ്രീൻ പ്രോട്ടോകൾ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

date