Skip to main content

വായനയിലൂടെ ലഭിക്കുന്ന അറിവ് സ്വപ്നങ്ങളെ സാന്ദ്രമാക്കും: കൈതപ്രം

വായനയിലൂടെ ലഭിക്കുന്ന അറിവ് നമ്മുടെ ചക്രവാളങ്ങളെ വിപുലീകരിക്കുകയും സ്വപ്നങ്ങളെ സാന്ദ്രമാക്കുകയും സ്നേഹ മസൃണമാക്കുകയും ചെയ്യുമെന്ന് പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് "വീണ്ടും നൂറുവസന്തം" കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നെ ഞാനാക്കിയതിന് വായനശാല പ്രസ്ഥാനത്തോടും അതിന്റെ പ്രവർത്തകരോടുംവലിയ കടപ്പാട് ഉണ്ടെന്നും കൈതപ്രം പറഞ്ഞു. 70 രാജ്യങ്ങളിൽ നിന്നായി 180 സിനിമകൾ പ്രദർശിപ്പിച്ച കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പല സിനിമകളും ഒരു ഇന്റർനെറ്റ്‌ പ്ലാറ്റുഫോമുകളിലും കാണാൻ കഴിയുന്നവ അല്ലെന്ന് മുഖ്യാതിഥിയായി സംസാരിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. കണ്ണൂരിന് ഒരു മേജർ അന്താരാഷ്ട്ര ചലച്ചിത്ര മേള നൽകുന്ന കാര്യം അക്കാദമിയുടെ പരിഗണനയിൽ ആണെന്നും അദ്ദേഹം അറിയിച്ചു.
മുൻ മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി. ഡോ. ശിവദാസൻ എം പി, എം കെ രമേശ് കുമാർ, വിജയൻ മഠത്തിൽ, ടി കെ ഗോവിന്ദൻ, പി കെ വിജയൻ എന്നിവർ സംസാരിച്ചു. രാജേഷ് കടന്നപ്പള്ളി സ്വാഗതവും ഷാജു നന്ദിയും പറഞ്ഞു

date