Skip to main content

പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശ, കസേര വിതരണം ചെയ്തു

 

പട്ടികജാതി വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ മേശ, കസേര എന്നിവ വിതരണം ചെയ്തു. പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. രാജേഷ് നിര്‍വ്വഹിച്ചു. 

പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 29 വിദ്യാർത്ഥികൾക്കാണ് മേശയും കസേരയും വിതരണം ചെയ്തത്. ചടങ്ങിൽ വൈസ് പ്രസിഡന്റ്  പുഷ്പ പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയർപേഴ്സൺ ലതാ ഭാസി, മെമ്പര്‍മാരായ പ്രകാശൻ ശ്രീധരൻ, മിനി പ്രദീപ്, സിഡിഎസ് ചെയർപേഴ്സൺ  കവിത മധു, നിര്‍വ്വഹണ ഉദ്യോഗസ്ഥൻ ഐസക് ജോർജ്ജ്  തുടങ്ങിയവർ പങ്കെടുത്തു.

date