Skip to main content
സിവിൽ സ്റ്റേഷൻ വളപ്പിൽ സംഘടിപ്പിച്ചിട്ടുള്ള  ഖാദി വസ്ത്രങ്ങളുടെ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല നിർവഹിക്കുന്നു.

ഖാദി ഉൽപ്പന്നങ്ങളുടെ  പ്രദർശന-വിപണന മേളയ്ക്ക് തുടക്കം

കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിൽ ഖാദി ഉൽപ്പന്നങ്ങളുടെ  പ്രദർശന വിപണന മേളക്ക് തുടക്കമായി. ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിൽ  എറണാകുളം ബാനർജി റോഡിലെ ഖാദി ടവറിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ സംഘടിപ്പിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല നിർവഹിച്ചു.

ഗുണമേന്മയുള്ള ഖാദി വസ്ത്രങ്ങൾ ക്രിസ്മസ്  പുതുവത്സര റിബേറ്റിന്റെ ഭാഗമായി 30 ശതമാനം വിലക്കുറവിലാണ് വിൽക്കുന്നത്. സാരികളും മുണ്ടുകളും മുണ്ടുകൾ മുതൽ ചവുട്ടികൾ വരെ  ചർക്കയിൽ നിർമ്മിച്ച വ്യത്യസ്ത തരം തുണിത്തരങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയിട്ടുളളത്. പ്രശസ്തമായ കുപ്പടം സാരികളും ടസർ സിൽക്ക്, മഡ്ക സിൽക്ക്, ജൂട്ട് സിൽക്ക് തുടങ്ങി വിവിധയിനം പട്ടുസാരികളും വിൽപ്പനക്ക് എത്തിച്ചിട്ടുണ്ട്. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിന് സമീപം നടക്കുന്ന പ്രദർശനം വ്യാഴാഴ്ച  വരെ തുടരും. ജീവനക്കാർക്ക് പുറമേ പൊതുജനങ്ങൾക്കും തുണിത്തരങ്ങൾ കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.   

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സമാന പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ലതീഷ് കുമാർ പറഞ്ഞു. വലിയ വിലക്കുറവുള്ളതിനാൽ യുവാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഖാദി വസ്ത്രങ്ങൾ വാങ്ങാൻ എത്തുന്നത്.

date