Skip to main content

സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി

കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സായാഹ്ന പരിപാടികൾക്ക് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ തുടക്കമായി. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 

ജാതിഭേദമന്യേ എല്ലാവരെയും ഒരുമിച്ചുനിർത്തുന്ന ഉത്സവമാണ് കലോത്സവങ്ങൾ. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിൽ കലോത്സവങ്ങൾ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്നും ആരോഗ്യപരമായ മത്സരങ്ങൾ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

 

നർത്തകി റിയ രമേശിന്റെ ചണ്ഡാലഭിക്ഷുകി നൃത്താവിഷ്കാരവും റാസ ബീഗത്തിന്റെ ഗസലും വേദിയിൽ അരങ്ങേറി.

 

ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ മുഖ്യതിഥികളായി. മുൻ എംഎൽഎയും സംസ്കാരിക കമ്മറ്റി ചെയർമാനുമായ എ പ്രദീപ്കുമാർ അധ്യക്ഷനായി. കമ്മറ്റി കൺവീനർ എം എ സാജിദ്, വടയക്കണ്ടി നാരായണൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക സന്ധ്യ ആറിന് സമാപിക്കും.

date