Skip to main content

പി.എസ്.സി പരിശീലനം

കല്‍പ്പറ്റ നഗരസഭയില്‍ താമസിക്കുന്ന വീട്ടമ്മമാര്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയര്‍മാന്‍  മുജീബ് കേയംതൊടി പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ജെ ഐസക്, പി.മുസ്തഫ, ജൈന ജോയ്, സരോജനി ഓടമ്പത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സി.ഹംസ, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍,സിജി കോര്‍ഡിനേറ്റര്‍ എ.കെ മജീദ് എന്നിവര്‍ സംസാരിച്ചു. കെ.എ.എസ് റാങ്ക് ജേതാവ് ഡോ..സിബി മത്സര പരീക്ഷ പഠന തന്ത്രങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

date