Skip to main content

നവോദയയില്‍ 6-ാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 പൂക്കോട് പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ 6-ാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in  എന്ന വെബ്‌സൈറ്റില്‍ ജനുവരി 31 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഈ അദ്ധ്യയന വര്‍ഷം ജില്ലയിലെ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2011 മെയ് 1 നും 2013 ഏപ്രില്‍ 30 നും മദ്ധ്യേ ജനിച്ചവരായിരിക്കണം. അപേക്ഷകരുടെ രക്ഷാകര്‍ത്താക്കള്‍ വയനാട്ടില്‍ സ്ഥിരതാസമക്കാരായിരിക്കണം. ഏപ്രില്‍ 29 ന് ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. ഫോണ്‍: 04936 298550, 256688.

date