Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, അനിമേഷന്‍ കോഴ്‌സുകള്‍, എംബഡഡ് സിസ്റ്റം ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, ബിസിനസ് അക്കൗണ്ടിങ്, മോണ്ടിസ്സോറി ട്രെയിനിങ് ടീച്ചര്‍ എന്നീ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2971400, 8590605259 എന്നീ ഫോണ്‍ നമ്പറുകളിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, കലൂര്‍, എറണാകുളം-682017 എന്ന വിലാസത്തിലോ ബന്ധപ്പെടണം.

കോട്ടയ്ക്കല്‍ ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ- പോളിടെക്നിക്ക് സ്‌കീമിനു കീഴില്‍  ആരംഭിക്കുന്ന സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 15 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷഫോറത്തിനും വിശദവിവരത്തിനു സി.ഡി.ടി.പി ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ നമ്പര്‍.9995308167

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിലെ സി.ഇ സെല്ലിനുകീഴില്‍  ആരംഭിക്കുന്ന  ബ്യൂട്ടിഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 3 മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം.  ഫീസ് ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം.

date