Skip to main content

ദേശീയ സമ്മതിദായക ദിനം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലാ തെരഞ്ഞെുപ്പ് കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിലെ ഇലക്ഷന്‍ ലിറ്ററസി ക്ലബുകളെ പ്രതിനിധീകരിച്ച് താലൂക്ക്തല മത്സര വിജയികളായ ഏഴ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തിന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.രാധ, ഓഫീസര്‍മാരായ സി. പ്രവീണ്‍, കെ.പി ശ്രീരാജ്, കെ.പി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ച് റൗണ്ടുകളിലായി നടന്ന മത്സരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് ഹെഡ് ക്ലര്‍ക്ക് ടി.പി സജീഷ് നിയന്ത്രിച്ചു. തിരൂര്‍ താലൂക്കിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വളാഞ്ചേരി എം.ഇ.എസ് കെവിഎം കോളേജ് വിദ്യാര്‍ഥികളായ പി വിവേക് വര്‍മ, ഐഷ ദില്‍ന അമീദ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നും ജെംസ് കോളേജ് വിദ്യാര്‍ഥികളായ കെ ഷഹല, ഇ.കെ മുഹമ്മദ് അജ്നാസ് എന്നിവര്‍ രണ്ടാംസ്ഥാനവും ഏറനാട് താലൂക്കിനെ പ്രതിനിധീകരിച്ചെത്തിയ അരീക്കോട് സുല്ലമുസലാം കോളേജില്‍ നിന്നുള്ള അര്‍ഷാദ് ബാവ, വി.പി ഇഷ്റത്ത് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. മത്സരത്തിന് ശേഷം ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ മത്സരാര്‍ഥികളുമായി സംവദിക്കുകയും പ്രോത്സാഹന സമ്മാനം നല്‍കുകയും ചെയ്തു. വിജയികള്‍ക്കുള്ള ഉപഹാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശസ്തി പത്രവും ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും.

date