Skip to main content

പൊന്നാനി പുനര്‍ഗേഹം ഭവന സമുച്ചയത്തില്‍ ഖര-ദ്രവ്യ സംസ്‌കരണ പ്ലാന്റിന് ഭരണാനുമതി

പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഭവന സമുച്ചയത്തില്‍ നിര്‍മിക്കാന്‍ പോകുന്ന  ഖര-ദ്രവ്യ ട്രീറ്റ്‌മെന്റ് പ്ലാന്റിന് (സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) ഭരണാനുമതി ലഭിച്ചതായി പി.നന്ദകുമാര്‍ എം.എല്‍.എ. അറിയിച്ചു. 1.56 കോടി രൂപയുടെ  ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 128 ഫ്‌ലാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നെങ്കിലും മലിന ജലം കൃത്യമായി ഒഴുകി പോകാനും മാലിന്യം സംസ്‌കരിക്കാനും സൗകര്യമുണ്ടായിരുന്നില്ല.  ഈ സാഹചര്യത്തിലാണ് പി.നന്ദകുമാര്‍ എം.എല്‍.എ. വിഷയം ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സി  മുഖേന  പ്രപ്പോസല്‍ തയ്യാറാക്കുകയും പദ്ധതിയുടെ അനുമതിക്കായി ഫിഷറീസ് വകുപ്പിന് മുന്നില്‍ സമര്‍പ്പിക്കുകയുമായിരുന്നു. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നത്തിനാണ്  ശാശ്വത പരിഹാരമാകുന്നതെന്നും തുടര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി  പ്ലാന്റിന്റെ നിര്‍മാണം വേഗത്തില്‍  പൂര്‍ത്തീയാക്കുമെന്നും പി. നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു.
 

date