Skip to main content

ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ - 2023  ന്റെ ഭാഗമായുള്ള മണ്ഡലാടിസ്ഥാനത്തിലുള്ള അന്തിമ   വോട്ടര്‍പട്ടികയാണ് ഇന്നലെ (ജനുവരി 5) പ്രസിദ്ധീകരിച്ചത്. ആകെ 3218444 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 1610171 പുരുഷന്‍മാരും 1608247 സ്ത്രീകളും 26 പേര്‍ ഭിന്നലിംഗക്കാരുമാണ്. വോട്ടര്‍ പട്ടിക എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പാര്‍ട്ടി സെക്രട്ടറി / പ്രസിഡന്റിന്റെ രശീതിയിന്മേല്‍  ബന്ധപ്പെട്ട താലൂക്കുകളില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

date