Skip to main content

ഒരു മാസം 52100 രൂപ ഹോണറേറിയം വാങ്ങി ഹരിതകര്‍മസേനാംഗം സാബിറ മോള്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നിറവേറ്റാന്‍ ഏറെ പാടുപെടുന്ന ഹരിത കര്‍മാ സേനാ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്ന വാര്‍ത്തയാണ് ആലിപറമ്പ് പഞ്ചായത്തിലെ സാബിറ മോര്‍ക്ക് പറയാനുള്ളത്. മാലിന്യം ശേഖരണവും നിര്‍മാര്‍ജനവും ഒരു സേവനത്തോടൊപ്പം ഒരു തൊഴിലായി സ്വീകരിച്ച ഇവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഹോണറേറിയം പ്രതിമാസം 52100 രൂപയാണ്. പഞ്ചായത്ത് നല്‍കിയിട്ടുള്ള 650 ലധികം വീടുകളിലെയും സ്ഥാപനങ്ങളിലേയും മാലിന്യം കൃത്യമായി ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യാന്‍ സാബിറക്ക് സാധിക്കുന്നുണ്ട്. ഗുണഭോക്താക്കള്‍ നല്‍കുന്ന യൂസര്‍ ഫീയാണ് സാബിറയ്ക്ക് ഹോണറേറിയമായി പഞ്ചായത്ത് നല്‍കുന്നത്. സംസ്ഥാനത്തെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ഏറെ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഹരികകര്‍മ സേനാ പ്രവര്‍ത്തനങ്ങളിലൂടെ ഓരോ ജില്ലകളിലും നിരവധി യുവതികള്‍ക്കാണ് തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ഇവര്‍ക്ക് മാലിന്യ ശേഖരണത്തിലൂടെ ലഭിക്കുന്ന യൂസര്‍ഫീയാണ് ഇവരുടെ ഹോണറേറിയം നല്‍കാന്‍ ഉപയോഗിക്കുന്നത്.

date