Skip to main content

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കണം , ആലുവ താലൂക്ക് വികസന സമിതി യോഗം 

 

ആലുവ, അങ്കമാലി മേഖലകളിലെ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്ന് ആലുവ താലൂക്ക് അനക്സ് ഹാളിൽ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം ഉയർന്നു.

താലൂക്കിലെ മലയോരമേഖലകളായ അയ്യമ്പുഴ, മലയാറ്റൂർ,  മൂക്കന്നൂർ പ്രദേശങ്ങളിൽ ജനവാസ മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എയുടെ പ്രതിനിധി പി. കെ. തോമസ് അധ്യക്ഷത വഹിച്ചു. റോജി എം ജോൺ എം.എൽ.എയുടെ പ്രതിനിധി ടി.എം വർഗീസ്, തഹസിൽദാർ സുനിൽ മാത്യു, ഭൂരേഖ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, താലൂക്ക് വികസന സമിതി അംഗങ്ങൾ,  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date