Skip to main content

പ്രധാനമന്ത്രി കെയർ പദ്ധതി:  ലോഗിൻ ഐഡിയും പാസ്‌വേഡും  വിതരണം ചെയ്തു

കോവിഡ് മൂലം മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്കായുള്ള പ്രധാനമന്ത്രി കെയർ ഫോർ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായുള്ള വെബ് പോർട്ടലിന്റെ യൂസർ ഐ.ഡി യും പാസ് വേഡ് വിതരണവും ജില്ലാ കളക്ടർ ഡോ.രേണു രാജ് നിർവഹിച്ചു.

ജില്ലയിൽ ഒൻപത് കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഇതിൽ ആറു പേർക്കാണ് പാസ് വേഡ് വിതരണം ചെയ്തത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും ജില്ലാ കളക്ടർക്കും മാത്രമാണ് വെബ് പോർട്ടൽ ഉപയോഗിക്കാൻ സാധിച്ചിരുന്നത്. പാസ് വേഡ് ലഭിക്കുന്നതോടെ കുട്ടികൾക്കും വെബ് പോർട്ടലിലെ തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാകും.

ജില്ലാ കളക്റുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളോട് കളക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ് സിനി, പ്രൊട്ടക്ഷൻ ഓഫീസർമാരായ സ്റ്റെയ്സി മാഞ്ഞൂരാൻ, ഷാനോ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

date