Skip to main content

ലക്ചറർ  ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്   തസ്തികയിലേക്ക്  താത്കാലിക നിയമനം നടത്തും.

ഒന്നാം ക്ലാസ് ബി.ടെക്  ബിരുദമാണ് യോഗ്യത. അപേക്ഷകൾ  ബയോഡാറ്റാ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലിൽ ജനുവരി 16നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്:  04862 297617, 9495276791, 8547005084.

പി.എൻ.എക്സ്.107/2023

date