Skip to main content

'സാമാജികൻ സാക്ഷി' പ്രകാശനം ചെയ്തു

ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എഴുതിയ സാമാജികൻ സാക്ഷി എന്ന പുസ്തകം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർപ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. പൊതുപ്രവർത്തനരംഗത്തും നിയമസഭാ സാമാജികൻ എന്ന നിലയിലുമുള്ള ഡോ.എൻ. ജയരാജിന്റെ കാഴ്ചകളും നിരീക്ഷണങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കർഷക സമരങ്ങളെക്കുറിച്ചും കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഡോൺ ബുക്‌സ് ആണ് പ്രസാധകർ. എം.എൽ.എമാരായ പി.കെ ബഷീർകുരുക്കോളി മൊയ്ദീൻ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 128/2023

date