Skip to main content

വിജയഭേരി- എസ്.സി വിദ്യാര്‍ത്ഥികൾക്ക് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന വിജയഭേരി- എസ്.സി വിദ്യാര്‍ത്ഥികൾക്ക് സ്കോളര്‍ഷിപ്പ് എന്ന പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികളോ നടത്തുന്ന ബിരുദം/ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകൾ, പ്ലസ്ടുവിന് ശേഷമുളള മറ്റ് സര്‍ക്കാര്‍ അംഗീകൃത റഗുലര്‍ കോഴ്സുകൾ, സംസ്ഥാനത്തിന് പുറത്തുളള സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലകളിലെ റഗുലര്‍ കോഴ്സ്, പ്രൊഫഷണല്‍ കോഴ്സിനുളള എന്‍ട്രന്‍സ് കോച്ചിംഗ് എന്നിവയ്ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. സ്കോളര്‍ഷിപ്പിനുളള അപേക്ഷകൾ ജനുവരി 13 ന് മുമ്പ് എസ്.സി പ്രൊമോട്ടര്‍മാര്‍ വഴി അതത് ഗ്രാമപഞ്ചായത്തുകളില്‍ നല്‍കണം.

date