Skip to main content
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ക്വിസ് മത്സരം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു. ക്വിസ് മാസ്റ്റർ മജു മനോജ് സമീപം.

ദേശീയ സമ്മതിദായക ദിനം: ക്വിസ് മത്സരം സംഘടിപ്പിച്ചു 

 

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് പ്ലാനിങ് ഹാളില്‍ നടന്ന പരിപാടി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പും ഭരണഘടനയും എന്ന വിഷയത്തിലാണ് ക്വിസ് മത്സരം നടന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ മജു മനോജ് മത്സരത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 34 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ജനുവരി 25 നാണ് ദേശീയ സമ്മതിദായക ദിനം. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 25 ന് വിതരണം ചെയ്യും.

date