Skip to main content

നെറ്റ് സീറോ എമിഷന്‍ കേരള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം 

 

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൂടെ നേതൃത്യത്തില്‍ നടപ്പിലാക്കുന്ന നെറ്റ്  സീറോ എമിഷന്‍ കേരള പദ്ധതിക്ക് എറണാകുളം  ജില്ലയില്‍ തുടക്കമായി. എറണാകുളം ജില്ലയിലെ  ആമ്പല്ലൂര്‍ ,ചിറ്റാട്ടുകര, രായമംഗലം ,അശമന്നൂര്‍ പഞ്ചയത്തുകളാണ് പ്രാഥമിക ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറം  തള്ളല്‍ അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന രീതിയില്‍ പരിമിതപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണം, കൃഷി, ഊര്‍ജ സംരക്ഷണം, ജലസംരക്ഷണം, വനവല്‍ക്കരണം, ഗതാഗതം തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. എനര്‍ജി ഓഡിറ്റ്, ഊര്‍ജം ലാഭിക്കുന്ന ഉപകരണങ്ങളുടെ വ്യാപനം, ഹരിത ചട്ടം നടപ്പിലാക്കല്‍, മാലിന്യ സംസ്‌ക്കരണം, ഓഫീസ് പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍, സൗരോര്‍ജത്തിന്റെ ഫലപ്രദമായ ഉപയോഗം, പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം, വനവല്‍ക്കരണം, ജലാശയ സംരക്ഷണം, നീര്‍ച്ചാലുകളൂടെ പുനരുജ്ജീവനം, ഹരിതവിദ്യാലയം, ജൈവ വൈവിധ്യ സംരക്ഷണ പ്രവത്തനങ്ങള്‍ എന്നിവ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്.

കാക്കനാട് സിവില്‍ സ്‌റ്റേഷനിലെ പി എ യു ഹാളില്‍ നടന്ന ജില്ലാ കോര്‍ ടീം യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതി 2 ജില്ലാ കോര്‍ഡിനേറ്റര്‍  എസ്. രഞ്ജിനി, എറണാകളം ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് നൈസി തോമസ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സി ഡബ്ല്യു ആര്‍ ഡി എം) മണിമലക്കുന്ന് സബ് സെന്റര്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് & ഹെഡ് ഡോ. സെലിന്‍ ജോര്‍ജ്, ജില്ലാ പ്ലാനിങ് റിസര്‍ച്ച് ഓഫീസര്‍ പി.ഒ. റോബിന്‍ തോമസ്, എനര്‍ജി മാനേജ്മന്റ് സെന്റര്‍ കേരള  എംപാനല്‍ഡ്  ഓഡിറ്റര്‍ ജോര്‍ജ് വര്‍ഗീസ്, കേരള സ്‌റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ഡിസ്ട്രിക്ട് കോ-ഓഡിനേറ്റര്‍ എന്‍.കെ. ശ്രീരാജ്, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ സയന്റിസ്റ്റ് പ്രജീഷ് പരമേശ്വരന്‍, സി എസ് ഇ എസ്  സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ കെ. എം. ജയന്‍, എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ക്ലസ്റ്റര്‍ കോ-ഓഡിനേറ്റര്‍ എം.പി. ഷാജന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ.എ. സുരേഷ്, കെ.ടി. രത്‌ന ഭായ്, പി.വി. വനജ, ജെഫിന്‍ ജോയ്, വി.എച്ച്. ഷാഫി, പാര്‍വ്വതി എസ് കുറുപ്പ്, ഹരിതകേരളം മിഷന്‍ യംഗ് പ്രൊഫഷണല്‍മാരായ ടി.എസ്. ദീപു  ഒ.പി. ലക്ഷ്മിപ്രിയ, ലിനു വി. ചീരന്‍, ലിന്റ മരിയ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date