Skip to main content

തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ 16 ന്

സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്ക് സ്‌കൂൾ, പ്ലസ് വൺ, കോളേജ് തലത്തിലുള്ള കുട്ടികളുടെ തിരുവനന്തപുരം ജില്ലാതല സെലക്ഷൻ ജനുവരി 16 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ.

നിലവിൽ 7,8 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും, പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷ പ്രവേശനം ആഗ്രഹിക്കുന്നവർക്കും, അണ്ടർ-14 വുമൺ ഫുട്‌ബോൾ അക്കാഡമിയിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്. 7,8 ക്ലാസുകളിലേക്ക് ഹോസ്റ്റൽ സെലക്ഷനിൽ പങ്കെടുക്കുന്നവർക്ക് 14 വയസ് തികയാൻ പാടില്ല. സംസ്ഥാന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവ‍ര്‍ക്കും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും, 9-ാം ക്ലാസിലേക്ക് പങ്കെടുക്കാം. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അനുവദിക്കുന്ന ഏത് സ്‌പോർട്‌സ് അക്കാദമിയിലും ചേർന്ന് പഠിക്കാൻ കുട്ടികൾ തയ്യാറാകണം.

സെലക്ഷനിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ ജനന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നുവെന്നതിന് ഹെഡ് മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, അതത് കായിക ഇനത്തിൽ മികവ് തെളിയിക്കുന്ന ഒറിജിൽ സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സെലക്ഷൻ സമയത്ത് ഹാജരാക്കണം.

അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ എന്നീ ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് എൻട്രി കാർഡ് ലഭിച്ചവർക്കു മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാൻ കഴിയൂ. കൂതുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2331720.

പി.എൻ.എക്സ്. 140/2023

date