Skip to main content

പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയക്യാമ്പ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ 

 

ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം എറണാകുളം, അങ്കമാലി താലൂക്ക് ആശുപത്രി, കാലടി സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  ജനുവരി 12 ന്  പുരുഷവന്ധ്യംകരണ ശാസ്ത്രക്രിയ.ക്യാമ്പ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിക്കുന്നു. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അർഹരായ പുരുഷൻമാർക്ക് സൗജന്യമായി നടത്തുത്ത ഈ ക്യാമ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ
അറിയിച്ചു.

എൻ എസ് വി (നോ സ്കാൽപ്പൽ വാസെക്ടമി)

പുരുഷൻമാർക്കുള്ള ലളിതവും ഫല പ്രദവുമായ കുടുംബാസൂത്രണ മാർഗമാണ്.
സന്തോഷകരമായ കുടുംബ ജീവിതത്തിന്   പുരുഷൻമാർക്കും സ്ത്രീകൾക്കുമുള്ള വിവിധ  കുടുംബാസൂത്ര മാർഗങ്ങൾ ലഭ്യമാണ്. ഇതിൽ പുരുഷൻമാർക്കുള്ള സ്ഥിരമായ കുടുംബാസൂത്രണ മാർഗമാണ് എൻ.എസ് വി.  ഇതിന് സൂചിയോ  തുന്നലോ  കത്തിയോ ഉപയോഗിക്കേണ്ടി വരുന്നില്ല.പുരുഷൻമാർക്കുള്ള എൻ എസ് വി  സ്ത്രീകൾക്കുള്ള കുടുംബക്ഷേമ മാർഗങ്ങളെക്കാൾ സങ്കീർണ്ണത കുറവും വിജയ സാധ്യത കൂടുതലും അണുബാധയുണ്ടാകുന്നതിനുള്ള സാധ്യത കുറവുമാണ്. 

 നൂതന രീതിയിലുള്ള നോ-സ്‌കാൽപെൽ വാസക്ടമി  സുരക്ഷിതവും ലളിതവും വേദനയോ രക്തസ്രാവമോ മുറിവോ ഇല്ലാത്തതുമാണ്. ചുരുങ്ങിയ സമയം കൊണ്ട് ചെയ്യാവുന്നതും വന്ധ്യംകരണം കഴിഞ്ഞ് അരമണിക്കൂറിൽ വീട്ടിലേക്കു നടന്നു പോകാവുന്നതുമാണ്.
 ഉത്തരവാദിത്തങ്ങൾ പങ്കിട്ടു പങ്കാളിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഒരു ഭർത്താവിന് ചെയ്യാവുന്ന ഏറ്റവും അനുയോജ്യമായ ഒന്നാണ് കുടുംബാസൂത്രണ മാർഗത്തിൽ പങ്കാളിയാകുക എന്നത്. ഇനിയും കുട്ടികൾ വേണ്ട എന്നു തീരുമാനിക്കുന്ന ദമ്പതികൾ സുരക്ഷിതമായ ഈ നൂതന പുരുഷവന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പിലെ സൗജന്യ  സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  കൂടാതെ എൻ എസ് വി  ശസ്ത്രക്രിയ്യയ്ക്കു വിധേയരാവുന്നവർക്ക് 1100 രൂപ ഒറ്റത്തവണ ധനസഹായത്തിനും അർഹയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രവുമായോ 830150367,9447873442,9446032464,8547272015 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

എൻ എസ്. വി യുടെ പ്രചാരണാർത്ഥം എറണാകുളം ജില്ലയിൽ വാഹനപ്രചാരണവും സംഘടിപ്പിച്ചു. വാഹന പ്രചാരണത്തിന്റെ ഫ്ലാഗ് ഓഫ്‌ ജില്ലാ റിപ്രോഡക്റ്റീവ് ചൈൽഡ് ഹെൽത്ത്‌ ഓഫീസർ ഡോ.ശിവദാസ് നിർവഹിച്ചു.

date